കല്പറ്റ: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് കോടതി. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവിന്റെ ക്രൂരകൃത്യം. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് കുട്ടി അധ്യാപികയോട് പീഡന വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന്, ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്നത്തെ മാനന്തവാടി സിഐ ആയിരുന്ന പി.കെ. മണിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കല്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി അനസ് വരിക്കോടനാണ് പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം.
2018-ല്‍ തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. തലപ്പുഴ എസ് ഐയായിരുന്ന സി.ആര്‍. അനില്‍ കുമാറാണ് കേസ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂടര്‍ യു.കെ. പ്രിയ ഹാജരായി
Post Your Comments