ThrissurLatest NewsKeralaNattuvarthaNews

15-കാരനെ പീഡിപ്പിച്ചു : മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

ചേര്‍പ്പ്: 15-കാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’: മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന 15-കാരനാണ് പീഡനത്തിനിരയായത്. കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന്, ചൈല്‍ഡ് ലൈന് മാതാപിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ചേര്‍പ്പ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button