KeralaLatest NewsNews

കെഎസ്ഇബി അടിമുടി മാറുന്നു, ഇനി മുതല്‍ പ്രിന്റ് ബില്‍ നല്‍കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ഇബി അടിമുി മാറുന്നു. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായി കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു.

Read Also: ‘ഉദയ്പൂർ സംഭവം താലിബാന്‍ മോഡൽ, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ താലിബാന്‍ രൂപപ്പെട്ടു’: ബി.ജെ.പി

കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.

100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ദ്ധിപ്പിക്കും.ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button