CricketLatest NewsNewsSports

തകർത്തടിച്ച് സഞ്ജുവും ഹൂഡയും: അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ആവേശ ജയം

ഡബ്ലിന്‍: അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 225 കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റിംഗിനിറങ്ങിയ ഐറിഷ് പട നാല് റൺസ് അകലെ വീണു. അയർലൻഡിനായി ആൻഡ്രു ബാൽബിറിനി അർധ സെഞ്ചുറി നേടി. പോൾ സ്റ്റെർലിം​ഗും ജോർജ് ഡോക്റല്ലും മാർക്ക് അഡയറും മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. റുതുരാജ് ഗെയ്‌ക്വാദിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി അന്തിമ ഇലവനിലെത്തിയപ്പോള്‍ പേസര്‍ ആവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇറങ്ങിയത്.

വമ്പൻ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിം​ഗിനിറങ്ങിയ അയർലൻഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോൾ സ്റ്റെർലിം​ഗും ആൻഡ്രു ബാൽബിറിനിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർ ഐറിഷ് വീര്യത്തിന്റെ ചൂടറിഞ്ഞു. സ്റ്റെർലിം​ഗിന് (40) ബിഷണോയ്ക്ക് മുന്നിൽ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ​ഹെക്ടറുമായി ചേർന്ന് ബാൽബിറിനി സ്കോർ ബോർഡ് ചലിപ്പിച്ചു.

ബാൽബിറിനിയെ (60) ഹർഷൽ പട്ടേൽ വീഴ്ത്തിയതോടെ ലോക്റാൻ ടക്കർക്കും കാര്യമായി പൊരുതാനായില്ല. എന്നാൽ, ജോർജ് ഡോക്റല്ലും മാർക്ക് അഡയറും ഒന്നിച്ചതോടെ ഐറിഷ് പട ജയത്തിലേക്ക് അടുത്തു. ഉമ്രാൻ മാലിക്ക് എറിഞ്ഞ അവസാന ഓവറിലും ജോർജ് ഡോക്റല്ലും മാർക്ക് അഡയറും പൊരുതി നോക്കിയെങ്കിലും വിജയമെന്ന സ്വപ്നത്തിലേക്ക് ടീമിനെ എത്തിക്കാൻ സാധിച്ചില്ല.

Read Also:- ജലദോഷം അകറ്റാൻ ‘തേന്‍ നെല്ലിക്ക’

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. ആദ്യം ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറി മികവിലും സഞ്ജു സാംസണിന്റെ മിന്നും അർധ സെഞ്ചുറിയുടെ കരുത്തിലുമാണ് കൂറ്റൻ സ്കോർ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button