Latest NewsSaudi ArabiaNewsInternationalGulf

അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

മക്ക: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരേഖ് അറിയിച്ചു.

Read Also: തെറ്റുകൾക്കെതിരെ വിമർശനം ഇല്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്: രമ്യ ഹരിദാസ്

ഹജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എല്ലാ പൗരന്മാർക്കും താമസക്കാർക്കും അദ്ദേഹം നിർദ്ദേശം നൽകി. നിയമ ലംഘകരെ നിയന്ത്രിക്കാനും അവർക്കെതിരെ പിഴ ചുമത്താനും സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ റോഡുകളിലും ഇടനാഴികളിലും പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന കവാടങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഹജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇലകട്രോണിക് ഗൈഡ് പുറത്തിറക്കിയത്. അറബിക്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളിലാണ് കാലാവസ്ഥാ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കിയത്. ഹജ് സീസണിൽ മക്കയിലും മദീനയിലും നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ കാലാവസ്ഥാ വിവരങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴ, താപനില, ഈർപ്പം, കാറ്റ് തുടങ്ങിയ വിവരങ്ങളും ഗൈഡിലുണ്ട്.

Read Also: പിഎൽഐ സ്കീം: കോടികളുടെ നിക്ഷേപത്തിനൊരുങ്ങി അന്തിമ പട്ടികയിൽ ഇടം നേടിയ 15 കമ്പനികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button