മുണ്ടൂർ: ദേശീയപാതയിൽ കാറും 1.78 കോടി രൂപയും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുണ്ടൂർ കയറംകോട് സുജിത്ത് (23) ആണ് പൊലീസ് പിടിയിലായത്. കവർച്ച സംഘത്തിന് ഒത്താശ ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് സുജിത്തിനെതിരെ പൊലീസ് കേസെടുത്തത്.
ജൂൺ 17-ന് രാവിലെ 11.50ന് ആണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് സ്വദേശികളായ ബഷീർ (46), ദമീൻ (42), അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ, ദേശീയപാതയിലെ വേലിക്കാട് പാലത്തിൽ തടഞ്ഞ് യാത്രക്കാരെ ബലമായി പിടിച്ചിറക്കിയ സംഘം വാഹനവും മൂന്ന് സ്മാർട്ട് ഫോണും പണവുമായി കടക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29), ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : ‘എതിര്‍ക്കുന്നത് ഇസ്ലാമിസത്തേയും ഹിന്ദുത്വത്തേയുമാണ്, ഇസ്ലാമിനെയും ഹിന്ദുവിനെയുമല്ല’: വി.ടി. ബല്‍റാം
മുണ്ടൂരിൽ ബൈക്കിൽ പിന്തുടർന്ന് കവർച്ച ചെയ്യപ്പട്ടവരുടെ വാഹനം എത്തിയ സ്ഥലം കവർച്ച സംഘത്തിനെ അറിയിച്ചതും സുജിത്താണെന്ന് പൊലീസ് പറഞ്ഞു.
കോങ്ങാട് എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്ത് കുമാർ, എസ്.ഐ കെ. മണികണ്ഠൻ, എസ്.സി.പി.ഒ സാജിദ്, സി.പി.ഒമാരായ ദാമോദരൻ, ഉല്ലാസ് കുമാർ, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Post Your Comments