COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 759 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. ബുധനാഴ്ച്ച 759 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 997 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള രണ്ടു മരണങ്ങളാണ് ബുധനാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

7,94,448 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,75,951 പേർ രോഗമുക്തി നേടി. 9,207 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 147 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button