ഉഡാൻ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ബി ടു ബി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പാണ് ഉഡാൻ. നിലവിൽ 5 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 200 ഓളം ജീവനക്കാർക്കാണ് ജോലി നഷ്ടമാകുന്നത്.
വർദ്ധിച്ചു വരുന്ന ചിലവുകളിൽ നിന്ന് രക്ഷനേടാനാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം. ഇതിലൂടെ ചിലവ് ചുരുക്കുകയാണ് ഉഡാൻ ലക്ഷ്യമിടുന്നത്. നിലവിൽ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര തൊഴിലാളികൾക്ക് ജോലി നഷ്ടമായെന്ന് വ്യക്തമാക്കിയിട്ടില്ല.
Also Read: പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പിതാവ്, ലിയയുടെ വിവാഹം കഴിഞ്ഞുവെന്ന് പൊലീസ്
ചിലവ് ചുരുക്കൽ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. അൺ അക്കാദമി 1,000 പേരെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കൂടാതെ, വേദാന്തു 624 പേരെയും കാർസ്24 600 പേരെയുമാണ് പിരിച്ചുവിട്ടത്.
Post Your Comments