തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ലോകത്തെ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആഗോള സർവേയിലാണ് ഇന്ത്യ രണ്ടാമത് എത്തിയത്. ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് തുർക്കിയാണ്. മൂന്നാം സ്ഥാനമാണ് ചൈന കരസ്ഥമാക്കിയത്. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ഇക്കുറി ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം.
ശാരീരികാരോഗ്യം, മാനസികാരോഗ്യം, സാമൂഹികാരോഗ്യം തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവേ സംഘടിപ്പിച്ചത്. 30 രാജ്യങ്ങളിലായി 30,000-ലധികം തൊഴിലാളികൾക്കിടയിൽ നടത്തിയ സർവേയിൽ തുർക്കി 78 ശതമാനവും, ഇന്ത്യ 76 ശതമാനവും വോട്ടുകളാണ് നേടിയത്. അതേസമയം, പട്ടികയിൽ അവസാനമെത്തിയത് ജപ്പാനാണ്. ആജീവനാന്ത തൊഴിലും, തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിൽ ജാപ്പനീസ് ബിസിനസുകൾ പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും, തൊഴിലാളികളുടെ ക്ഷേമത്തിൽ ജപ്പാൻ മുൻപന്തിയിലല്ലെന്ന് ആഗോള സർവേകൾ ചൂണ്ടിക്കാട്ടി.
Also Read: ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: ഇന്ന് വിധി
Post Your Comments