KeralaLatest NewsNews

പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പിതാവ്, ലിയയുടെ വിവാഹം കഴിഞ്ഞുവെന്ന് പൊലീസ്

പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പിതാവ്, ലിയയുടെ വിവാഹം കഴിഞ്ഞുവെന്ന് പൊലീസ്

 

വെള്ളരിക്കുണ്ട്: പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിനിയായ യുവതിയെയാണ് തിങ്കളാഴ്ച രാവിലെ 7.15 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also: ‘തിന്മ ശിക്ഷിക്കപ്പെടാതെ പോകരുത്’: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ ഏറ്റവും വലിയ ധനികൻ

പാത്തിക്കര തടത്തില്‍ ഹൗസില്‍ ടി.ജെ. ഫിലിപ്പിന്റെ മകള്‍ ലിയ ഫിലിപ്പാണ് (20) തിങ്കളാഴ്ച പള്ളിയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് വെള്ളരിക്കുണ്ട് പൊലീസില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അതേസമയം, ലിയമോള്‍ ഫിലിപ്പ് പരപ്പ സ്വദേശിയായ പെയിന്റിങ് തൊഴിലാളി നിധിനൊപ്പമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇവര്‍ വിവാഹിതരായതായി വെള്ളരിക്കുണ്ട് പൊലീസ് പിതാവിനെ അറിയിച്ചു. വിവാഹ വിവരം അറിഞ്ഞ പിതാവ് പൊട്ടിക്കരഞ്ഞാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button