Latest NewsKeralaNewsBusiness

റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ സാധ്യത

റബർ കോമ്പൗണ്ട് ഇറക്കുമതി ചെയ്യാൻ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്

റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിച്ചതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. ടയർ നിർമ്മാണത്തിനാണ് പ്രധാനമായും റബർ കോമ്പൗണ്ട് ഉപയോഗിക്കുന്നത്. കമ്പനികളുടെ ഇറക്കുമതി നീക്കത്തിനെതിരെ കേന്ദ്ര മന്ത്രി അടക്കമുള്ളവർക്ക് കർഷക, വ്യാപാര സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്.

റബർ കോമ്പൗണ്ട് ഇറക്കുമതി ചെയ്യാൻ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. ജൂലൈ മാസം 30,000 മെട്രിക് ടൺ റബർ കോമ്പൗണ്ട് ഇറക്കുമതി ചെയ്യാനാണ് നീക്കം. കൂടാതെ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ റബർ കോമ്പൗണ്ട് ഇറക്കുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Also Read: മതവികാരം വ്രണപ്പെടുത്തി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ ഡൽഹിയിൽ അറസ്റ്റിലായി

സാധാരണ റബർ ഷീറ്റിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണ്. എന്നാൽ,റബർ കോമ്പൗണ്ടിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനമാണ്. റബറിനോടൊപ്പം മറ്റ് രാസവസ്തുക്കൾ ചേർത്ത മിശ്രിതമാണ് റബർ കോമ്പൗണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button