മുംബൈ: മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവർത്തിച്ച് ശിവസേന വിമത എം.എൽ.എമാർ. ഗുവാഹാത്തിയിൽ നിന്ന് എം.എൽ.എമാർ മുംബൈയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യവുമായി വിമത എം.എൽ.എമാർ രംഗത്തെത്തിയത്.
വീഡിയോ സന്ദേശത്തിലൂടെയാണ് വിമത എം.എല്‍.എമാരോട് മുംബൈയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടത്. അതേസമയം, സഖ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് വിമത എം.എൽ.എമാർ വ്യക്തമാക്കി. അവിശ്വാസ പ്രമേയത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷത്ത് ബി.ജെ.പിയാണെങ്കിൽ അവരെ പിന്തുണയ്ക്കുമെന്നും എം.എൽ.എമാർ അറിയിച്ചു.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനാഘോഷം : ഇന്ത്യൻ ശാസ്ത്രജ്ഞൻ മഹലനോബിസിന്റെ 129-ാം ജന്മദിനം
ശിവസേന മഹാ വികാസ് അഘാഡി സഖ്യം വിടാതെ, തങ്ങളോട് തിരികെ വരാന്‍ എങ്ങനെയാണ് ഉദ്ദവ് താക്കറെയ്ക്ക് ആവശ്യപ്പെടാനാവുകയെന്നും അങ്ങനെയൊരു ആവശ്യത്തിൽ യാതൊരു യുക്തിയും ഇല്ലെന്നും വിമത ഗ്രൂപ്പ് വക്താവും മുൻ മന്ത്രിയുമായിരുന്ന ദീപക് കെ. സർക്കാർ പറഞ്ഞു.
Post Your Comments