Latest NewsIndia

തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ പാർലമെന്റിൽ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യം

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. മണിപ്പൂരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ അഭിസംബോധന ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം മുഖവിലയ്ക്ക് എടുക്കാത്തതാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കാരണം. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) ഭാഗമായ പാർട്ടികളുടെ യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തത് .

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടീസ് പാർട്ടി ഓഫീസിൽ തയ്യാറായിട്ടുണ്ടെന്നും രാവിലെ 10 മണിക്ക് മുമ്പ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഓഫീസിൽ എത്തുമെന്നും ലോക്‌സഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബുധനാഴ്ച ലോക്‌സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർക്ക് മൂന്ന് വരി വിപ്പ് നൽകിയതും ശ്രദ്ധേയമാണ്. എല്ലാ പാർട്ടി എംപിമാരും ഇന്ന് രാവിലെ 10.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) ഓഫീസിൽ യോഗം ചേരും.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ സംസാരിപ്പിക്കുക. പ്രധാനമന്ത്രി മറുപടി പറയുക എന്നതാണ്‌ തന്ത്രം. അവിശ്വാസ പ്രമേയം പാർലിമെന്റിൽ പരാജയപ്പെടുമെന്ന് പൂർണ്ണ ബോധ്യമുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവായ ആൾ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ ആയതിനു മറുപടി നല്കേണ്ടത് സഭാ സാഥനായ പ്രധാനമന്ത്രി ആയിരിക്കണം. അതാണ്‌ ചട്ടം. അവിശ്വാസ പ്രമേയത്തിലൂടെ നരേന്ദ്ര മോദിയെ പ്രതികരിപ്പിക്കുക എന്നതാണ്‌ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ പ്രമേയത്തിനു സ്പീക്കർ അവതരണാനുമതി നല്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button