ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞു. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ ആകും. 27ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മുകേഷ് അംബാനി തുടരും.
Read Also: വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവം: എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു
ആകാശ് റിലയന്‍സ് ഗ്രൂപ്പിന്റെ ഉപഭോക്തൃ-വ്യാപാര അനുപാതം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. 500 ദശലക്ഷത്തിലധികം ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും ബിസിനസ് എക്സിക്യൂട്ടീവ് കൂടിയായ ആകാശിന്റെ തന്ത്രം കൊണ്ടാണ്.
2017 ല്‍ നിര്‍മിച്ച വിപ്ലവകരമായ ഒന്നായിരുന്നു ജിയോഫോണ്‍. ഇന്ത്യ 2ജി സാങ്കേതിക വിദ്യയില്‍ നിന്നും വിപ്ലവകരമായ 4ജി സാങ്കേതിക വിദ്യയിലേക്ക് ചുവടുമാറിയത് ഇതിന്റെ വരവോടെയായിരുന്നു. ഇതിന്റെ സൃഷ്ടിയുടെ പിന്നില്‍ ആകാശ് ഉള്‍പ്പെട്ട സംഘമായിരുന്നു.
Post Your Comments