Latest NewsNewsTechnology

മെറ്റ പേ: പുതിയ പ്രഖ്യാപനവുമായി സക്കർബർഗ്

ഡിജിറ്റൽ രംഗത്ത് നിലവിലുള്ള പ്രശ്നങ്ങൾക്ക് മെറ്റ പേയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി മെറ്റ. മെറ്റവേഴ്സിലെ ഇടപാടുകൾക്കായി ഡിജിറ്റൽ വാലറ്റാണ് സക്കർബർഗ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഡിജിറ്റൽ വാലറ്റിന് മെറ്റ പേ എന്നാണ് പേര് നൽകിയിട്ടുളളത്. നിലവിലുളള ഫേസ്ബുക്ക് പേയുടെ വികസിത രൂപമാണ് മെറ്റ പേ.

ഡിജിറ്റൽ രംഗത്ത് നിലവിലുള്ള പ്രശ്നങ്ങൾ മെറ്റ പേയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. Accessibility to digital goods, Proof of ownership എന്നിവയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മെറ്റ പേയ്ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. കൂടാതെ, മെറ്റാവേഴ്സിനായി ഒരു യൂണിവേഴ്സൽ സ്റ്റാൻഡേർഡൈസേഷന് വേണ്ടിയുള്ള ശ്രമത്തിലാണ് സക്കർബർഗ്. യുഎസ്, യൂറോപ്പ് എന്നീ സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ മെറ്റ പേ സേവനം ലഭ്യമായിട്ടുളളത്.

Also Read: രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button