മോസ്‌കോ: റഷ്യൻ യുദ്ധത്തടവുകാരെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളെ വധിച്ചുവെന്ന് അവകാശപ്പെട്ട് റഷ്യ. ഉക്രൈന്റെ ഭാഗത്തുനിന്ന് യുദ്ധം ചെയ്യുന്ന ജോർജിയൻ പൗരന്മാരായ വാടകക്കൊലയാളികളെയാണ് റഷ്യ വധിച്ചത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ലെഫ്റ്റ് ആൻഡ് ജനറൽ ഇഗോർ കൊനാഷെൻകോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലുഗാൻസ്കിൽ വെച്ചാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ 14 വാടകക്കൊലയാളികളെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയത്. രണ്ടു സംഘം കൊലയാളികളാണ് ഉണ്ടായിരുന്നത്.
ആദ്യത്തെ സംഘത്തിൽ നിരവധി യൂറോപ്യൻ രാഷ്ട്രങ്ങളിലെ പൗരന്മാർ ഉണ്ടായിരുന്നു. എന്നാൽ, രണ്ടാമത്തെ സംഘത്തിൽ ജോർജിയൻ പൗരന്മാർ മാത്രമായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഈ വർഷം മാർച്ചിലാണ് കീവിന് സമീപം, റഷ്യൻ സൈനികരെ ഉക്രൈനു വേണ്ടി യുദ്ധം ചെയ്യുന്ന വാടകക്കൊലയാളികൾ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
Post Your Comments