കോഴിക്കോട് : കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു.
അസി. എഞ്ചിനീയർ ടെനി, സബ് എഞ്ചിനീയർ വിനീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയതത്. പൂർത്തിയാകാത്ത ജോലിക്ക് പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്ല് ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ.
കഴിഞ്ഞ 23നാണ് കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത് ഉണ്ടായ അപകടത്തില്‍ ബേപ്പൂർ സ്വദേശിയായ അർജുൻ (22) മരിച്ചത്. പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. മാറ്റുന്നതിനിടെ പോസ്റ്റ് റോഡിലേക്ക് വീഴുകയായിരുന്നു.
സുഹൃത്തിനൊപ്പം ബൈക്കിൽ, വീട്ടിലേക്ക് പോവുകയായിരുന്ന ബേപ്പൂര്‍ സ്വദേശി അര്‍ജ്ജുന്‍റെ തലയ്ക്ക് മുകളിലേക്കാണ് പോസ്റ്റ് വീണത്. യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ കെ.എസ്.ഇ.ബി കരാറുകാരനെ ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലികോയ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ സംഭവത്തിൽ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരുന്നു.
അതേസമയം, ബോര്‍ഡിന്‍റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും കരാറുകാരന്‍റെ വീഴ്ചയാണ് അപകടകാരണമെന്നുമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വാദം.
Post Your Comments