ThiruvananthapuramLatest NewsKeralaNattuvarthaNews

‘സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ധിച്ചു: പ്രതിസന്ധിയുടെ പേരിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകില്ല’

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ധിച്ചതായി സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കില്ലെന്നും, പ്രതിസന്ധിയുടെ പേരിൽ, സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും സർക്കാർ വ്യക്തമാക്കി.

ധനമന്ത്രിക്കായി മന്ത്രി കെ. രാധാകൃഷ്ണനാണ് നിയമസഭയിൽ മറുപടി നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾ കൂടിയാണെന്ന് സർക്കാർ ആരോപിച്ചു.

‘കണ്ട റിക്ഷക്കാരെയും മുറുക്കാൻ കടക്കാരനെയുമൊക്കെ മന്ത്രിയാക്കിയത് ഞാനാണ്’: വിവാദമായി ആദിത്യ താക്കറെയുടെ പ്രസ്താവന

അതേസമയം, കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ഒരു കാരണവശാലും ശ്രീലങ്കയുടെ അവസ്ഥ കേരളത്തിലുണ്ടാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് നികുതി പിരിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കിയതായും സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാണോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button