കരമന: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരമന നെടുങ്കാട് ടി.സി 21/324 കുഞ്ഞുവീട്ടിൽ രേണുക (55) ആണ് മരിച്ചത്.
ഈ മാസം 14-ന് വൈകുന്നേരം കരമന ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചിടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 25-ന് മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ്: ഈശ്വര മൂർത്തി. മക്കൾ: നിത്യ, അന്നപൂർണ്ണ. മരുമകൻ: സുജിത്കുമാർ.
Post Your Comments