എറണാകുളം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ് അയയ്‌ക്കാനാണ് നിർദ്ദേശം. ശമ്പളം ഉറപ്പാക്കൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതിനാണ് തൊഴിലാളി സംഘടനകൾക്ക് നോട്ടീസ് നൽകാൻ കോടതി തീരുമാനിച്ചത്. മുടങ്ങാതെ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായാണ് നിലവിൽ ജീവനക്കാർ സമരം ചെയ്യുന്നത്.
കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജിയിലാണ് കോടതി നടപടി. സംഭവത്തിൽ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.
ഓഫീസ് പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു കെ.എസ്.ആർ.ടി.സി ഉപഹർജി നൽകിയിരുന്നത്.
Post Your Comments