Latest NewsInternational

കോളേജ് വിദ്യാര്‍ത്ഥിനി ടോയ്ലെറ്റില്‍ പ്രസവിച്ചു: ​ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്ന് 20കാരി

ലണ്ടൻ: ഇരുപതാം ജന്മദിനം ആഘോഷിച്ച ശേഷം കോളജ് വിദ്യാർത്ഥിനി ടോയ്ലറ്റിൽ പ്രസവിച്ചു. സൌത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയായ ജെസ് ഡേവിസാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ​ഗർഭത്തിന്റെ ഒരു ലക്ഷണവുമില്ലാതിരുന്ന ജെസ് കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത്. യുവതിക്കും താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് ഉണ്ടായ അസഹ്യമായ വയറുവേദന തന്റെ ആർത്തവത്തിൻറെ ഭാഗമാണ് എന്നാണ് ജെസ് കരുതിയത്.

ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ബ്രിസ്റ്റോൾ സ്വദേശിയായ ഡേവിസിന് പ്രകടമായ ഗർഭലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വയർ പോലും സാധാരണ പോലെയായിരുന്നു. തന്റെ ആർത്തവചക്രം എല്ലായ്‌പ്പോഴും ക്രമരഹിതമായിരിക്കുമെന്ന് ഡേവിസ് പറയുന്നു. അതിനാൽ തന്നെ ഒരു തരത്തിലുള്ള സംശയവും ഉണ്ടായിരുന്നില്ല. ജൂൺ 11ന് കഠിനമായ വേദന ഉണ്ടായപ്പോൾ തന്റെ ആർത്തവത്തിന്റെ തുടക്കമാണെന്ന് കരുതിയത്. നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി, കട്ടിലിൽ കിടക്കാൻ പോലും കഴിഞ്ഞില്ല.

എന്റെ ജന്മദിനത്തിന് അന്ന് രാത്രി ഞാൻ ഒരു വീട്ടിൽ പാർട്ടി നടത്തേണ്ടതായിരുന്നു, അതിനാൽ എന്നെത്തന്നെ സുഖപ്പെടുത്താൻ ഞാൻ കുളിക്കാൻ ബാത്ത് റൂമിൽ കയറി. തനിക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് പെട്ടെന്ന് തോന്നിയെന്നും അങ്ങനെ ഇരുന്നു മുക്കാൻ (പുഷ്) തുടങ്ങിയെന്നും ഇരുപതുകാരി പറഞ്ഞു. ‘ഒരു ഘട്ടത്തിലും ഞാൻ പ്രസവിക്കുകയാണെന്ന് ഞാൻ കരുതിയിരുന്നില്ല,’ അവൾ പറഞ്ഞു. വീട്ടിൽ തനിച്ചായിരുന്ന ഡേവിസ്, അവളുടെ ഉറ്റസുഹൃത്തായ ലിവ് കിംഗിനെ വിളിച്ചു. എന്നാൽ താൻ‍ ടോയ്ലെറ്റിൽ പ്രസവിച്ചുവെന്ന് പറഞ്ഞപ്പോൾ അവളുടെ സുഹൃത്ത് വിശ്വസിച്ചില്ല. ഇതോടെ ഡേവിസ് തന്റെ നവജാത ശിശുവിൻറെ ഫോട്ടോ സുഹൃത്തിന് അയച്ചു. തുടർന്ന്, ആംബുലൻസ് വിളിക്കാൻ കൂട്ടുകാരി ഡേവിസിനെ ഉപദേശിക്കുകയായിരുന്നു.

‘അവൻ ജനിച്ചപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു – ഞാൻ ആദ്യം സ്വപ്നം കാണുകയാണെന്ന് ഞാൻ കരുതി’ -ഡേവിസ് പറയുന്നു. ‘നവജാത ശിശു കരയുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല’ ഡേവിസ് പറഞ്ഞു. ‘ആദ്യത്തെ ഞെട്ടലിൽ നിന്ന് കരകയറാനും കുട്ടിയുമായി പൊരുത്തപ്പെടാനും കുറച്ച് സമയമെടുത്തു, പക്ഷേ ഇപ്പോൾ ഞാൻ സന്തോഷവതിയാണ്’ -ഡേവിസ് പറയുന്നു. ഇപ്പോൾ ഒരു ശിശു സംരക്ഷണ ആശുപത്രിയിലാണ് കുഞ്ഞ്. ഏറ്റവും ‘കൂൾ’ ആയിട്ടുള്ള കുട്ടിയാണ് അവൻ. അധികം കരച്ചിൽ ഒന്നും ഇല്ല എന്നും അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button