കീവ്: റഷ്യൻ ഫൈറ്റർ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഉക്രൈനു മേലെ ആക്രമണം നടത്തുന്ന ഫൈറ്റർ പൈലറ്റുമാരെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്.
‘ഉക്രൈന് മേൽ ആക്രമണം നടത്തുന്ന റഷ്യൻ പൈലറ്റുമാർ ഒരു കാര്യം മനസ്സിലാക്കണം. എങ്ങനെയെങ്കിലും ഞങ്ങൾ നിങ്ങളെ കണ്ടുപിടിക്കും. ശിക്ഷാവിധികൾ നിങ്ങളെ കാത്തിരിക്കുന്നുവെന്ന് മറക്കണ്ട’ സെലെൻസ്കി മുന്നറിയിപ്പു നൽകി. ഇവരുടെ പ്രവർത്തികൾ യുദ്ധക്കുറ്റമായാണ് ഞങ്ങൾ കാണുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, റഷ്യ ഉക്രൈനു മേലുള്ള വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. കീവിൽ, ഒരു കിൻഡർഗാർട്ടനു സമീപമുള്ള കെട്ടിടം റഷ്യൻ മിസൈലുകൾ ഞായറാഴ്ച തകർത്തിരുന്നു. ഈ സാഹചര്യത്തിലാണ് സെലെൻസ്കി മുന്നറിയിപ്പുമായി രംഗത്തുവന്നത്.
Post Your Comments