ErnakulamLatest NewsKeralaNattuvarthaNews

നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി: അവസാനം സത്യം ജയിക്കുമെന്ന് വിജയ് ബാബു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു പ്രതികരണവുമായി രംഗത്ത് സത്യം ജയിക്കുമെന്ന് വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ‘നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്.

പരാതിക്കാരിയായ യുവനടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി വിജയ് ബാബു രം​ഗത്തെത്തിയത്.

വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ;

ശരീരത്തിൽ ക്യാൻസർ വളരുന്നുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ മതി

‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരം മാദ്ധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’

യുവനടിയെ പീഡിപ്പിച്ച കേസിൽ, പോലീസ് തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ്, അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button