ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി ഭീകരനെ പിടികൂടി. ദോഡ സ്വദേശിയായ ഫരീദ് അഹമ്മദാണ് അറസ്റ്റിലായതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്നും ഒരു ചൈനീസ് പിസ്റ്റലും രണ്ട് മാഗസീനുകളും 14 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും വിശദമായി പരിശോധിച്ച് വരികാണ്.
Read Also:‘അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണം’: വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍
കശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥ യാത്ര ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡോഡയിലെ ചെക്ക്പോയിന്റില്‍ നടത്തിയ പരിശോധനയിലാണ് ഫരീദ് അഹമ്മദ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതോടെ ഫരീദിനെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഫരീദിനെ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഭീകരസംഘത്തില്‍ നിന്നും ഫരീദിന് ആയുധങ്ങള്‍ ലഭിച്ചത്. ദോഡയിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കണമെന്നായിരുന്നു ഫരീദിന് ലഭിച്ച നിര്‍ദ്ദേശം.
അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും കശ്മീര്‍ താഴ്വരയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്ന ഭീകര സംഘമാണ് ഫരീദിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്നാണ് വിവരം.
Post Your Comments