KeralaLatest NewsNews

വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ

 

പാലക്കാട്: രാമശ്ശേരിയിൽ വൈദ്യുതി മോഷ്ടിച്ച കേസില്‍ പാടശേഖരം സെക്രട്ടറി പിടിയിൽ. രാമശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പോലീസും എലപ്പുള്ളി കെ.എസ്.ഇ.ബി എ.ഇയുടെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

പൊതുകുളത്തിന് സമീപത്തെ പോസ്റ്റിൽ നിന്നും ലൈൻ കമ്പി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു പ്രതി. അനധികൃതമായി എടുത്ത വൈദ്യുത കമ്പിയിൽ നിന്നും സ്പാർക്ക് വരുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button