അടിമാലി: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിട്ട എ.എസ്ഐയുടെ മൃതദേഹത്തിന് വളര്‍ത്തുനായ കാവല്‍ നിന്നത് ഒരു ദിവസം.
അടിമാലി എസ്.എന്‍ പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ സോമൻ (67) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ഇയാളെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സോമന്റെ മരുമകന് ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരണം അറിഞ്ഞത്. ഈ സമയം വരെ വളര്‍ത്തുനായ ‘ഉണ്ണി’ മൃതദേഹത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു. ഉമേഷ് വിവരം അറിയിച്ചതിനെ തുടർന്ന്, നാട്ടുകാരും പോലീസും എത്തി. എന്നാല്‍, അപ്പോഴും മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാൻ അനുവദിച്ചില്ല.
ഒടുവിൽ നാട്ടുകാരും പോലീസും വീടിന്റെ പരിസരത്ത് നിന്നും മാറി നിന്നതിനു ശേഷം ഉമേഷ് ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയപ്പോഴാണ് നായ ശാന്തനായത്. പിന്നാലെ, ഉമേഷ് നായയെ ഇവിടെ നിന്ന് മാറ്റിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 10 വര്‍ഷമായി സോമനോടൊപ്പം ഈ വളര്‍ത്തുനായയുണ്ട്.
Post Your Comments