Latest NewsKeralaNews

പ്രതിപക്ഷ നേതാക്കള്‍ ‌കിങ് ലിയര്‍മാർ: വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി

പ്രതിപക്ഷനേതാവിന് സ്വയംകിളി പോയതു കൊണ്ടാണ് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നത്.

തിരുവനന്തപുരം: പ്രതി പക്ഷത്തിനെതിരെ രൂക്ഷവിമർശവുമായി പൊതുമരാമത്ത് മന്ത്രി. പ്രതിപക്ഷനേതാക്കള്‍ ‌കിങ് ലിയര്‍മാരാണെന്നും ഇനി അധികാരം കിട്ടില്ലെന്ന വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പ്രതികരിച്ചു. ‘സഭാംഗങ്ങളായതുകൊണ്ടാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചത്. മാന്യത അങ്ങോട്ടുമാത്രമല്ല, ഇങ്ങോട്ടും വേണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമവിലക്ക് സ്പീക്കര്‍ വിശദീകരിക്കും’- മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അതേസമയം, അധികാരം കൈവിട്ട് കിളിപോയവര്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് സമാധാനത്തെകുറിച്ച് പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് സമാധാനത്തെക്കുറിച്ച് പറയുന്നത്: മുഹമ്മദ് റിയാസ്

‘പ്രതിപക്ഷനേതാവിന് സ്വയംകിളി പോയതു കൊണ്ടാണ് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നത്. എസ്.എഫ്.ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല. എസ്.എഫ്.ഐയെ ഇല്ലാതാക്കിക്കളയാന്‍ ശ്രമിച്ചാല്‍ നടക്കുന്ന കാര്യമല്ല’- മുഹമ്മദ് റിയാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button