മുംബൈ: ശിവസേനയെ പിളർത്താൻ ശ്രമിക്കുന്ന വിമതർക്ക് പിറകിലുള്ളത് വൻശക്തിയെന്ന് എൻസിപി. തിരഞ്ഞെടുക്കപ്പെട്ട എൻസിപി എംഎൽസി ഏക്നാഥ് ഖഡ്സേയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്.
‘അംഗങ്ങൾ തമ്മിലുള്ള തർക്കം ശിവസേനയുടെ ആഭ്യന്തര വിഷയമാണ്. എന്നിരുന്നാലും, പാർട്ടിയെ വളർത്താൻ ശ്രമിക്കുന്ന ഒരു മനശക്തി ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പിറകിലുണ്ട്. ആരുടെയെങ്കിലും പിന്തുണയില്ലാതെ സ്വന്തമായി ഇതെല്ലാം ചെയ്യാനുള്ള ധൈര്യമൊന്നും ഇവർക്കില്ല.’ ഏക്നാഥ് ഖഡ്സേ വ്യക്തമാക്കി.
ഒരു പത്ര സമ്മേളനത്തിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാല്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടില്ലെന്ന് ഏക്നാഥ് ഖഡ്സേ പറഞ്ഞു. അധികം വൈകാതെ തന്നെ ആ ശക്തി ഏതാണെന്ന് പുറംലോകം തിരിച്ചറിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments