
തിരുവനന്തപുരം: പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ കേരളത്തിൽ ഓടിത്തുടങ്ങും.
കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തി വച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായാണ് ഓടിത്തുടങ്ങുക. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക.
കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും. കോവിഡിനു മുമ്പത്തെ നിരക്ക് നൽകിയാൽ മതിയെന്നാണ് തീരുമാനം.
അതേസമയം, ദക്ഷിണ റെയിൽവേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സർവീസ് പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവും കൂടുതൽ പാസഞ്ചർ ആരംഭിക്കാനുള്ളത്.
Post Your Comments