അടൂര്‍: കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളേയും ജനക്ഷേപ പ്രവര്‍ത്തനങ്ങളേയും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ കരിങ്കൊടി രണ്ട് പതിറ്റാണ്ട് കൊണ്ടുനടക്കേണ്ടി വരുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലുണ്ടാവുമെന്ന് ആലപ്പുഴയില്‍ സി.ഐ.ടിയു സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വീണ ജോര്‍ജ് പ്രതികരിച്ചു.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
‘സംസ്ഥാനത്ത് മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും. അതിനാല്‍ അടുത്തിടെയൊന്നും കോണ്‍ഗ്രസിന് കരിങ്കൊടി താഴ്‌ത്തേണ്ടി വരില്ല. സ്വന്തം കൊടിക്ക് പകരം കരിങ്കൊടി കൊണ്ടു നടക്കേണ്ടി വരും’- വീണ ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments