Latest NewsIndia

വിശ്രമം ലോകത്തിലേറ്റവും ആഴത്തിൽ: രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പൽ കണ്ടെടുത്തു

മനില: ലോകത്തിൽ ഏറ്റവും ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യുഎസ്എസ് സാമുവൽ ബി റോബർട്ട്സ് എന്ന അമേരിക്കൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.

യുദ്ധത്തിനിടയിൽ ഫിലിപ്പൻസിനു സമീപമായിരുന്നു ‘സാമി ബി’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ മുങ്ങിയത്. ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട സാമി, ജപ്പാൻ നാവികസേനയുമായുള്ള യുദ്ധത്തിലാണ് തകർക്കപ്പെട്ടത്. ഏതാണ്ട് 22,916 അടി, അതായത് ഏകദേശം ഏഴ് കിലോമീറ്റർ ആഴത്തിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ അന്വേഷകർ കണ്ടെത്തിയത്.

അമേരിക്കൻ സമുദ്ര ഗവേഷകനായ വിക്ടർ വെസ്കോവോയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിനു മുൻപ് ഏറ്റവും ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ കപ്പലെന്ന സ്ഥാനം അലങ്കരിച്ചിരുന്നത് യുഎസ്എസ് ജോൺസൻ ആയിരുന്നു.

shortlink

Post Your Comments


Back to top button