തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്കുടി പുരയിടത്തിൽ രാജു (41) ആണ് മരിച്ചത്.
അഞ്ചുതെങ്ങ് മണ്ണാകുളം കടപ്പുറത്ത് മത്സ്യബന്ധനത്തിന് കടലിൽ പോകാനായി വള്ളം ഇറക്കവെയാണ് അപകടം.
ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന സ്റ്റീഫൻ, ജസ്റ്റിൻ, വിൽഫ്രഡ് എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും രാജുവിനെ കടലിൽ കാണാതാവുകയായിരുന്നു.
തുടർന്ന്, മത്സ്യത്തൊഴിലാളികൾ കടലിൽ നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments