റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെയാണ് സൗദിയിലെ ബാങ്കുകളിൽ ഈദ് അവധി ആരംഭിക്കുന്നത്. ജൂലൈ 12 വരെയായിരിക്കും അവധി. ജൂലൈ 13-ാം തീയതി മുതൽ ബാങ്കുകളുടെ പ്രവർത്തനം പുന:രാരംഭിക്കും.
Read Also: ‘എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം’: എം.എ ബേബി
എന്നാൽ, അവധി ദിനങ്ങളിലും ഹജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ബലിപെരുന്നാൾ ജൂലൈ 9 ന് ആയിരിക്കുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചിരുന്നു.
Post Your Comments