Latest NewsIndia

1,034 കോടിയുടെ ഭൂമി ഇടപാടിൽ സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്: തെരുവിൽ നേരിടുമെന്ന് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഉദ്ധവ് താക്കറെയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലേക്കെത്തിച്ച പ്രമുഖ നേതാവും ശിവസേനയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്. മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് ഇഡി നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, തെരുവ് പോരാട്ടത്തിനും നിയമപോരാട്ടത്തിനും തന്റെ പാർട്ടി തയ്യാറാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്  രാവിലെ പറയുകയുണ്ടായി. അസമിൽ നിന്ന് 40 മൃതദേഹങ്ങൾ വരുമെന്നും പോസ്റ്റ്‌മോർട്ടത്തിനായി നേരിട്ട് മോർച്ചറിയിലേക്ക് അയക്കുമെന്നും വിമത എംഎൽഎമാരെ പരാമർശിച്ച്  റാവത്ത് പറഞ്ഞു.

ഞായറാഴ്ച റാവത്ത് നടത്തിയ പരാമർശത്തിൽ, താൻ നിയമസഭാംഗങ്ങളുടെ മരിച്ച മനഃസാക്ഷിയെക്കുറിച്ചാണ് സംസാരിച്ചതെന്നും, ഇപ്പോൾ ജീവനുള്ള ശവങ്ങൾ- അതിനെപ്പറ്റിയാണ് പറഞ്ഞതെന്നും പറഞ്ഞു. ‘ഞാൻ ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ല. വിമത എംഎൽഎമാരുടെ മനഃസാക്ഷി മരിച്ചുവെന്നും നിങ്ങൾ ജീവനുള്ള ശവമാണെന്നുമുള്ള വസ്തുത മാത്രമാണ് ഞാൻ പറഞ്ഞത്. ഇതൊരു നിയമപോരാട്ടവും തെരുവുയുദ്ധവുമാണ്. അത് നടക്കും, പാർട്ടി അതിന് തയ്യാറാണ്’  എന്നും റാവത്ത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button