കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എസ്.ഡി.പി.ഐ പ്രവർത്തകർ ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്ന വീഡിയോ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി.
Also Read: വൈദ്യുതി ബില്ലും ഇനി ‘സ്മാർട്ട്’: ബിൽ ഇനി ഫോണിലൂടെ അറിയാം…
പ്രതികൾ ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പ്രതികളായ 29 പേര്‍ക്കെതിരെ നേരത്തെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു.
അതേസമയം, ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന്റെ പേരിൽ ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പുലർച്ചെ വടിവാളുമായി എത്തിയ ഇയാളെ എസ്.ഡി.പി.ഐ സംഘം പിടികൂടിയതിനു ശേഷം മർദ്ദിച്ച് അവശനാക്കിയാണ് പോലീസിനെ ഏൽപ്പിച്ചത്.
Post Your Comments