ദുബായ്: ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കുമെന്ന അറിയിപ്പുമായി ദുബായ്. ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ആയിരിക്കും ഈടാക്കുക. ജൂലൈ ഒന്നു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Read Also: ‘അക്രമം തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും’: വിവാദ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ്
കവറുകൾ പണം നൽകി വാങ്ങേണ്ട സാഹചര്യത്തിൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചും കമ്പനികൾ പദ്ധതിയിടുന്നു. റസ്റ്റോറന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്.
പുന:രുപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ 2.50 ദിർഹത്തിനും കട്ടി കൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനും കടകളിൽ ലഭിക്കും.
Read Also: ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണോ? പുതിയ ഫീച്ചറുമായി അലക്സ
Post Your Comments