മുംബൈ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മഹാരാഷ്ട്രയിൽ കേന്ദ്ര സേനയെ നിയോഗിച്ചു. ശിവസേന- കോൺഗ്രസ്- എൻ സി പി സർക്കാർ തകരുമ്പോൾ വിമതരുടെ വീടുകളും മറ്റും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ പ്രതികാര നടപടികൾ ഉണ്ടാകും എന്ന സൂചനകളെ തുടർന്ന്, ക്രമസമാധാന പാലനത്തിനു കേന്ദ്ര സേന ഇറങ്ങണം എന്ന റിപ്പോർട്ട് ഗവർണ്ണർ ബി.എസ്. കോഷിയാരി ആണ് കേന്ദ്ര സർക്കാരിനയച്ചത്. ഇതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കേന്ദ്ര സേനയോട് തയ്യാറായി നില്ക്കുവാൻ നിർദ്ദേശം നല്കിയിരിക്കുകയാണ്
ഇതിനിടെ ഉദ്ധവ് താക്കറെ കേന്ദ്രത്തിൽ വീണ്ടും തകർച്ച ഉണ്ടായിരിക്കുകയാണ്. എട്ടാമത്തേ മന്ത്രിയും ഉദ്ധവിനെ വിട്ട് വിമത ക്യാമ്പിലേക്ക് പോയി. വിമതർ ക്യാമ്പ് ചെയ്യുന്ന അസമിൽ എത്തിയതായാണ് ചിത്രങ്ങൾ സഹിതം പുറത്ത് വരുന്നത്. ഇതോടെ, 11 മന്ത്രിമാർ ഉള്ള മഹാരാഷ്ട്ര മന്ത്രിസഭയിലേ ശിവസേന അംഗങ്ങളിൽ ഉദ്ധവ് താക്കറേക്കൊപ്പം അവശേഷിക്കുന്നത് വെറും 3 പേർ മാത്രമായി.
ഇപ്പോൾ വിമത പക്ഷത്ത് 41 എംഎൽഎ മാരായി. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കക്ഷിയാണ് ബിജെപി. ഏറ്റവും കൂടുതൽ എം എൽ എ മാരുള്ള ബിജെപിയെ മാറ്റി നിർത്താൻ ശിവസേന- കോൺഗ്രസ്- എൻ സി പി സഖ്യം സർക്കാർ ഉണ്ടാക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ ഇപ്പോൾ ഭരണം നടത്തുന്ന ശിവസേനയ്ക്ക് 56 അംഗങ്ങൾ ആണുള്ളത്. ഭരണ മുന്നണിക്ക് ആകട്ടെ , 169 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്.
എന്നാൽ, ബിജെപിക്ക് മാത്രമായി 106 എം എൽ എമാരും എൻഡിഎ മുന്നണിക്ക് 113 പേരും ഉണ്ട്. ഇതിനൊപ്പം വിമത പക്ഷത്തെ ശിവസേന കൂടി വരുമ്പോൾ 154 എംഎൽഎ മാരുടെ സുരക്ഷിത ഭൂരിപക്ഷം ആകും. മഹാരാഷ്ട്രയിൽ ശിവസേനയുടെ പിന്തുണയോടെ ബിജെപി സർക്കാർ ഈ ആഴ്ച്ച തന്നെ രൂപീകരിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
Post Your Comments