ErnakulamLatest NewsKeralaNattuvarthaNews

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കുട്ടമംഗലം, തേന്‍കോട് സ്വദേശി റിന്‍സാണ് പിടിയിലായത്

കോതമംഗലം: കഞ്ചാവുമായി യുവാവ് പിടിയില്‍. കുട്ടമംഗലം, തേന്‍കോട് സ്വദേശി റിന്‍സാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്ത് എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.

കോതമംഗലം തങ്കളത്ത് വച്ച്‌ കൈയില്‍ വലിയ ബാഗുമായി നിന്ന പ്രതിയെ സംശയം തോന്നിയതിനെ തുടര്‍ന്ന്, എക്‌സൈസ് സംഘം ചോദ്യം ചെയ്തതോടെയാണ് കഞ്ചാവിനെ കുറിച്ച്‌ വിവരം ലഭിച്ചത്. മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതിയായിട്ടുള്ള റിന്‍സനെ ഉദ്യോഗസ്ഥര്‍ക്ക് മുഖപരിചയം തോന്നിയതാണ് വഴിത്തിരിവായത്. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ ബിഗ് ഷോപ്പറിനുള്ളില്‍ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു.

Read Also : ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ താരങ്ങളിലൊരാള്‍ അവനാണ്: രോഹന്‍ ഗാവസ്കർ

കോതമംഗലത്ത് വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനക്കായിട്ടാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ നിയാസ്, സിദ്ധിഖ്, ജിമ്മി അടക്കമുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button