
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് നിരക്ക് കൂട്ടിയ സർക്കാർ നിലപാടിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുതെന്നും ചാര്‍ജ് കൂട്ടാന്‍ കാരണം സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ വിമര്‍ശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ധൂര്‍ത്ത് ഒഴിവാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
‘സി.പി.എമ്മിന്റെ കിളി പറന്നുപോയെന്ന് സംശയമുണ്ട്. സി.പി.എം ഭീതിയും വെപ്രാളവും പരിഭ്രമവും കാട്ടുന്നു. സി.പി.എമ്മിന് എന്തോ സംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ആര്‍ക്കെതിരെയാണ് പ്രതിഷേധമാര്‍ച്ച്. ആകാശത്തേക്ക് നോക്കിയാണോ മാര്‍ച്ച് നടത്തേണ്ടത് ‘- സതീശൻ ചോദിച്ചു.
Post Your Comments