
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര. റുതുരാജ് ഗെയ്ക്‌വാദും, ഇഷാന്‍ കിഷനും നൽകുന്ന തുടക്കമാവും ഇന്ത്യയുടെ പ്രതീക്ഷ.
ടി20യിൽ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്ക് മികച്ച ഫോമിലാണ്.
Read Also:- കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍,ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അവസരം നൽകാനാണ് സാധ്യത. പരമ്പരയിലെ രണ്ടാം ടി20 ചൊവ്വാഴ്ചയും നടക്കും.
Post Your Comments