Latest NewsKeralaNews

ടൂറിസം പരസ്യ ചിത്രത്തിന്റെ സി.ഡി മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു

 

ഇടുക്കി: ഇടുക്കി ഡി.ടി.പിസിയുടെ നേത്യത്വത്തിൽ ഇടുക്കിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയ്യാറാക്കിയ പരസ്യ ചിത്രത്തിന്റെ സി.ഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തുടങ്ങിയ വിനോദ സഞ്ചാര മേഖലകൾ ഉൾപ്പെടുത്തി മുന്നാർ, മാൻകുളം എന്നി സ്ഥലങ്ങളുടെ മനോഹാരിതയിലാണ് പരസ്യ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടിജോ തങ്കച്ചനാണ് പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിനിവുഡ് സ്റ്റുഡിയോ ഒരുക്കിയ പരസ്യചിത്രത്തിന്റെ ക്യാമറ സൻഗവി പ്രസാദും ചിത്രത്തിന്റെ സംഗീതം അരവിന്ദ് മഹാദേവനും നിർവ്വഹിച്ചു. വരികൾ എഴുതിയത് ടിറ്റോ പി തങ്കച്ചനും, ശബ്ദമിശ്രണം നടത്തിയത് നിവിൻ പി.വി, ശബരീഷ് ബാല സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ്, വി.എഫ്.എക്സ് സൂപ്പർവൈസർ ഷിജു സേവ്യർ ആണ്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി ജേക്കബ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണശർമ, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, വിവിധ വകുപ്പ് തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button