കൊച്ചി: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും ഷമ്മിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി താര സംഘടന ‘അമ്മ’. സംഘടനയ്‌ക്കെതിരെ, സാമൂഹ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നും ഭാരവാഹികളായ ഇടവേള ബാബുവും സിദ്ധിഖും വ്യക്തമാക്കി.
ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷമ്മിയെ വിളിച്ച് വിശദീകരണം ചോദിക്കുമെന്നും സിദ്ധിഖ് പറഞ്ഞു. അതിന് ശേഷമാണ് നടപടിയെടുക്കുകയെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.
‘ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പറഞ്ഞത്. ഷമ്മി തിലകനെ മൂന്ന് തവണ വിളിച്ചിട്ടുണ്ട്. ഇപ്പോഴും മെമ്പറാണ്. പുറത്താക്കണമെന്നാണ് ഭൂരിഭാഗം പേരും നിര്‍ദ്ദേശിച്ചത്’ സിദ്ധിഖ് പറഞ്ഞു. അതേസമയം, യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന് മുമ്പ് നടപടികൾ സ്വീകരിക്കില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments