പ്രത്യേക വകുപ്പുകളിലേക്കുള്ള പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാമ്പത്തിക, അന്വേഷണ വകുപ്പിലെ ഔദ്യോഗിക തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്തിയത്.
ഗ്രേഡ് ഡി, ഇ, എഫ് തുടങ്ങിയ ഇൻഫർമേഷൻ വിഭാഗങ്ങളിലേക്കുള്ള തസ്തികകളിലാണ് മാറ്റം വരുത്തിയത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കണമെങ്കിൽ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ കപ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം എന്നിവ നിർബന്ധമാണ്. കൂടാതെ, അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
എക്സിക്യൂട്ടീവ് ഡയറക്ടമാരുടെ നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കഴിഞ്ഞ ജനുവരി മാസം സെബി മാറ്റങ്ങൾ വരുത്തിയിരുന്നു.
Post Your Comments