കൊച്ചി : ഇടത് സർക്കാരിന്റെ സാമ്പത്തിക ചിലവിനെ പരിഹസിച്ച് രമ്യ ഹരിദാസ് എംപി. അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനങ്ങൾ നൽകിയ പദ്ധതികളും പാതിവഴിയിൽ കിടക്കുമ്പോൾ പുതിയ കറുത്ത ഇന്നോവ, കറുത്ത കിയ കാറുകൾ, ലക്ഷങ്ങൾ മുടക്കി തൊഴുത്ത്, ഉപയോഗിക്കാതെ വാടക നൽകുന്ന ഹെലികോപ്റ്റർ തുടങ്ങിയ ഇടത് സർക്കാരിന്റെ ധൂർത്ത് ചൂണ്ടിക്കാട്ടുകയാണ് രമ്യ ഹരിദാസ്.
read also: എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ: മോഹന്‍ലാലിനെ വേദിയിലിരുത്തി ശ്വേതയുടെ വിമര്‍ശനം
പോസ്റ്റ് പൂർണ്ണ രൂപം,
ഒരുഭാഗത്ത്,
വൈദ്യുതചാർജ്ജ് വർദ്ധന..
നിലച്ച് പോയ ഭവന പദ്ധതികൾ..
വെട്ടിക്കുറച്ച പദ്ധതിവിഹിതം..
ഇനിയും കൈമാറാതെ ഈ വർഷത്തെ തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ടുകൾ..
KSRTC യുടെ ശമ്പളം മുടങ്ങൽ..
ഉദ്യോഗസ്ഥരുടെ ദീർഘകാലത്തെ ഡി.എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ..
നാൾക്കുനാൾ കുമിഞ്ഞ് കൂടുന്ന കടവും പലിശയടക്കമുള്ള ബാധ്യത..
തൊഴിൽ രഹിതരായ യുവത..
ഉയർന്ന തുകയുടെ ബില്ലുകൾ മാറി നൽകാൻ കഴിയാത്ത ട്രഷറി..
മറുഭാഗത്ത്,
പുതിയ കറുത്ത ഇന്നോവ..
വീണ്ടും പുതിയ കറുത്ത കിയ കാറുകൾ..
ലക്ഷങ്ങൾ മുടക്കി തൊഴുത്ത്…
കോടികൾ മുടക്കി രാഷ്ട്രീയ ക്രിമിനലുകൾക്ക് വക്കീലൻമാർ..
ലക്ഷങ്ങൾ ശമ്പളം മുടക്കി സുരക്ഷ..
ഉപയോഗിക്കാതെ വാടക നൽകുന്ന ഹെലികോപ്റ്റർ…
ധൂർത്തടിക്കുന്ന പൊതുപണം..
ഉയർന്ന ശമ്പളത്തിൽ അനർഹരുടെ നിയമനം..
കോടികൾ ധൂർത്തടിച്ച് പരസ്യം..
ജനക്ഷേമത്തിനല്ലേ സർക്കാർ?സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കിയിട്ട് പോരേ കാറും ധൂർത്തും തൊഴുത്തും..
ഈ പോക്ക് പോയാൽ നമ്മുടെ നാടും…?
Post Your Comments