KeralaMollywoodLatest NewsNewsEntertainment

എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ: മോഹന്‍ലാലിനെ വേദിയിലിരുത്തി ശ്വേതയുടെ വിമര്‍ശനം

ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്

കൊച്ചി : താരസംഘടനയായ ‘അമ്മ’ സംഘടനയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി നടി ശ്വേത മേനോൻ. നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഐസിസിയെന്നും നടി ചോദിച്ചു. മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ വേദിയിലിരിക്കെയാണ് ശ്വേതയുടെ വിമർശനം.

യുവനടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ ‘അമ്മ’ സംഘടനയുടെ പ്രതികരണത്തെ തുടര്‍ന്നാണ് ശ്വേത ഐസിസിയില്‍ നിന്നും രാജി വെച്ചത്. വിജയ് ബാബുവിനോട് സംഘടനയില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത് ഐസിസി ആണെന്നും എന്നാല്‍ അക്കാര്യം വാര്‍ത്താ സമ്മേളത്തില്‍ പരാമര്‍ശിച്ചില്ലെന്നും ശ്വേത പറഞ്ഞു.

read also: ആരോഗ്യ മന്ത്രി ‘മാറ്റിപ്പറഞ്ഞു’ : മലയാള മനോരമയ്ക്കെതിരെ മന്ത്രി വീണ ജോർജ്ജ്

ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ, ‘വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഐസിസി പെട്ടന്ന് യോഗം ചേര്‍ന്നത്. സ്റ്റെപ് ഡൗണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇക്കാര്യം എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് നല്‍കി. എസ്‌കിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്.

എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ. പ്രസ് മീറ്റില്‍ ഐസിസി നിര്‍ദേശപ്രകാരമെന്ന വാക്ക് ഇടാത്തത്‌ കൊണ്ടാണ് ഞാന്‍ രാജിവെച്ചത്. ‘അമ്മ’ക്ക് ഐസിസി വേണ്ട എന്ന് തോന്നി. അപ്പോള്‍ രാജിവെച്ചു. പിന്നെന്തിനാണിത്. തലപ്പത്ത് നില്‍ക്കുന്നയാളാണ് ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് പഠിച്ചതും. അത്രമാത്രം. കൂട്ടായ ഒരു തീരുമാനമായിരുന്നു. ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്. പ്രസ് നോട്ടീസില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ പേരിട്ടു. ഐസിസിയുടെ പേര് ഇട്ടില്ല. അതുകൊണ്ട് ഞാന്‍ രാജി വെച്ചു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button