Latest NewsKeralaNews

ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസ്: 50 പേർക്കെതിരെ കേസെടുത്തു

കൽപ്പറ്റ: രാഹുൽ ​ഗാന്ധിയുടെ ഓഫീസിലുണ്ടായ എസ്.എസ്.ഐ പ്രവർത്തകരുടെ ആക്രമത്തിനെതിരേ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ച കേസിൽ‍, കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പോലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ എന്നിവരുൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. ഇന്നലെ വൈകിട്ട്‌ 4.45 ഓടെയായിരുന്നു പ്രവർത്തകർ ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചു കയറാനും ശ്രമിച്ചത്.

കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്.

ദേശീയപാതയിലെ റാലിക്കിടെ ഒരു സംഘം പ്രവർത്തകർ വഴിതിരിഞ്ഞ്‌ കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക്‌ എത്തി കല്ലെറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button