Latest NewsNewsLife StyleHealth & Fitness

മുഖത്തെ കറുത്ത പാടുകള്‍ മാറാൻ കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. എന്നാല്‍, ഇത് താല്ക്കാലിക മാര്‍ഗം മാത്രമാണ്. കെമിക്കലുകളുടെ ഉപയോഗം പിന്നീട് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ തന്നെ, പ്രകൃതിദത്ത മാര്‍ഗങ്ങളാണ് ഏറെ അനുയോജ്യം. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ.

വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് കറ്റാര്‍വാഴ ജെല്‍. കൂടാതെ, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ മുഖത്ത് തേക്കാം. മുഖത്തെ കറുത്ത പാടുകള്‍ മാറാനും കണ്‍തടങ്ങളിലെ കറുപ്പകലാനും കരുവാളിപ്പ് മാറാനുമൊക്കെ ഇത് ഏറെ നല്ലതാണ്.

Read Also : ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നതിനും ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനുമായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

അല്‍പ്പം കറ്റാര്‍വാഴ ജെല്‍, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക.

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പലര്‍ക്കുമുളള പ്രശ്‌നമാണ് കരിവാളിപ്പ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്. ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button