തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. എസ്.എഫ്.ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ, മുഖ്യമന്ത്രിയുടെ ആത്മാർത്ഥതയില്‍ സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ക്കാന്‍ അക്രമികള്‍ക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍, മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സ്വന്തം അണികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിനു മുതിരാത്തത്. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുത്,’ സുധാകരന്‍ പറഞ്ഞു.
മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
‘രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് ആശയങ്ങളെയും എതിര്‍ക്കുന്നതില്‍ സി.പി.എമ്മും, ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവര്‍ക്കുമുള്ള അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇതിന് കാരണം. കറന്‍സി കടത്തലില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സി.പി.എം മനഃപൂര്‍വ്വം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണ്,’ സുധാകരൻ വ്യക്തമാക്കി.
Post Your Comments