റിയാദ്: ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും 20.84 കോടി രൂപ (ഒരു കോടി റിയാൽ) പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും റദ്ദാക്കും. കുറ്റക്കാരെന്ന് കോടതി വിധിക്കുന്നവരുടെ പേരുകൾ സ്വന്തം ചെലവിൽ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Post Your Comments