Latest NewsKeralaNews

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: പ്രത്യേക സംഘത്തെ രൂപീകരിച്ചു

 

 

വയനാട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രത്യേക അ‌ന്വേഷണ സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. എം.പി ഓഫീസിൽ നടന്ന അക്രമം, ​പോലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുക.

രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ ഇന്ന് യു.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, അക്രമ സംഭവങ്ങളിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേർ അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button